അപേക്ഷ നൽകാനെത്തിയ 22കാരിക്ക് നിരന്തരം അശ്ലീല സന്ദേശം, രാത്രി വീട്ടിലെത്തി; വില്ലേജ് ഓഫിസർ കസ്റ്റഡിയിൽ

വീട്ടിലെത്തിയ ഉദ്യോഗസ്ഥനെ യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള സംഘം തടഞ്ഞു വച്ച് ചോദ്യം ചെയ്തിരുന്നു.
Village officer taken into custody for repeatedly sending obscene messages to a 22-year-old woman

അപേക്ഷ നൽകാനെത്തിയ 22കാരിക്ക് നിരന്തരം അശ്ലീല സന്ദേശം, രാത്രി വീട്ടിലെത്തി; വില്ലേജ് ഓഫിസർ കസ്റ്റഡിയിൽ

Updated on: 

കണ്ണൂർ: അപേക്ഷ നൽകാനെത്തിയ യുവതിയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫിസർക്കെതിരേ കേസ്. എടക്കാട് വില്ലേജ് ഓഫിസർ ജിജു സ്കറിയ (48)ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. താഴേചൊവ്വ സ്വദേശിനിയായ 22കാരിയാണ് കണ്ണൂർ ടൗൺ പൊലീസിന് പരാതി നൽകിയത്. വില്ലേജ് ഓഫിസിൽ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയതിനു ശേഷം സെപ്റ്റംബർ 11 മുതൽ 25 വരെ വില്ലേജ് ഓഫിസർ തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാണ് യുവതിയുടെ പരാതി.

മാത്രമല്ല വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി മാനഹാനി വരുത്തിയെന്നും ആരോപണമുണ്ട്. വീട്ടിലെത്തിയ ഉദ്യോഗസ്ഥനെ യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള സംഘം തടഞ്ഞു വച്ച് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ വില്ലേജ് ഓഫിസറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാൽ അപേക്ഷയിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് തന്നെ സംഘം ചേർന്ന് വിളിച്ച് വരുത്തി ആക്രമിച്ചുവെന്നും മർദിച്ചുവെന്നും ആരോപിച്ച് വില്ലേജ് ഓഫിസറും പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ ഭർത്താവുൾപ്പെടെ 12 പേർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com