വിഷു ബംപർ ലോട്ടറിയടിച്ച ഭാഗ്യവാന്‍ ആലപ്പുഴയിൽ; 12 കോടി നേടിയത് പഴവീട് സ്വദേശി

ഈശ്വര വിശ്വാസിയായ താന്‍ ഇത് ദൈവം തന്നതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
vishu bumper 12 cr lottery winner Viswambharan
12 കോടിരൂപയുടെ വിഷു ബംബർ ലോട്ടറിയടിച്ച വിശ്വംഭരൻ.
Updated on

ആലപ്പുഴ: കാത്തിരിപ്പിനും തെരച്ചിലുകള്‍ക്കും ഒടുവില്‍ വിഷു ബംപര്‍ നേടിയ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് 12 കോടിയുടെ ഭാഗ്യം നേടിയിരിക്കുന്നത്. പതിവായി ലോട്ടറി എടുത്തിരുന്ന ആളാണ് വിശ്വംഭരന്‍. വ്യാഴാഴ്ച രാത്രിയാണ് ലോട്ടറി അടിച്ചത് അറിഞ്ഞതെന്നും ഈശ്വര വിശ്വാസിയായ താന്‍ ഇത് ദൈവം തന്നതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണ് ലോട്ടറി അടിച്ചത്. പൈസ എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അനാവശ്യ ചെലവുകളോ ആഡംബരങ്ങളോ ശീലിച്ചിട്ടില്ല. ഒരു വീട് വയ്ക്കണമെന്ന് ആഗ്രഹമുണ്ട്. വിശ്വംഭരന്‍ പറഞ്ഞു. തന്നെക്കൊണ്ട് ആകുന്ന വിധത്തില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ മടിക്കില്ലെന്നും വിശ്വംഭരന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com