Vishu bumper lottery Kerala

വിറ്റു തീരാറായി വിഷു ബമ്പർ

വിറ്റു തീരാറായി വിഷു ബമ്പർ

വിപണിയിൽ എത്തിയ 24 ലക്ഷം ടിക്കറ്റുകളിൽ 22,70,700 ടിക്കറ്റുകൾ ബുധനാഴ്ച വൈകിട്ട് നാലു മണി വരെയുള്ള സമയത്ത് വിറ്റു പോയി
Published on

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ രണ്ടിനാണ് വിൽപ്പനയ്ക്കെത്തിയത്. വിപണിയിൽ എത്തിയ 24 ലക്ഷം ടിക്കറ്റുകളിൽ 22,70,700 ടിക്കറ്റുകൾ ബുധനാഴ്ച വൈകിട്ട് നാലു മണി വരെയുള്ള സമയത്ത് വിറ്റു പോയിട്ടുണ്ട്.

രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകൾക്കും നൽകുന്നത് ഇത്തവണത്തെ വിഷു ബമ്പറിന്‍റെ പ്രത്യേകതയാണ്. പതിവുപോലെ വിൽപ്പനയിൽ റെക്കോർഡിട്ടിരിക്കുന്നത് പാലക്കാട് (4,87,060) ജില്ലയാണ്. തിരുവനന്തപുരം (2,63,350), തൃശൂർ (2,46,290) ജില്ലകൾ പിന്നാലെയുണ്ട്.

മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും നൽകുന്നുണ്ട്. കൂടാതെ 5000 ൽ തുടങ്ങി ടിക്കറ്റു വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പർ മേയ് 28 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്.

logo
Metro Vaartha
www.metrovaartha.com