12 കോടിയുടെ ഭാഗ്യം കാത്തിരിക്കുന്നു; വിഷു ബംപർ നറുക്കെടുപ്പ് 29ന്

300 രൂപയാണ് ടിക്കറ്റ് നിരക്ക്. വിപണിയിൽ ഇറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ ഇനി വിൽക്കാനുള്ളത് 92,200 ടിക്കറ്റുകൾ മാത്രം
വിഷു ബംപർ
വിഷു ബംപർ

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. വിപണിയിൽ ഇറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ ഇനി വിൽക്കാനുള്ളത് 92,200 ടിക്കറ്റുകൾ മാത്രം. തിങ്കൾ വൈകുന്നേരം നാലുവരെയുള്ള കണക്കാണിത്. ഇന്നും നറുക്കെടുപ്പ് ദിനം ഉച്ചയ്ക്ക് മുമ്പു വരെയും ഇത്രയും ടിക്കറ്റുകൾ കൂടി വിറ്റു പോകാനാണ് സാധ്യത.

ഒരു കോടി വീതം ആറു പരമ്പരകൾക്ക് നൽകുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നൽകുന്ന (ആറു പരമ്പരകൾക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകൾക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നൽകുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്. അഞ്ചു മുതൽ ഒൻപതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും.

250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പറിന്‍റെ പ്രകാശനവും 29-ന് വിഷു ബമ്പർ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന ഏജന്‍റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓൺലൈൻ, വ്യാജ ടിക്കറ്റുകളിൽ വഞ്ചിതരാകരുതെന്ന് ലോട്ടറി വകുപ്പ് അഭ്യർഥിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com