"ഓരോ രക്തസാക്ഷി ദിനവും പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ലെന്ന ഓർമപ്പെടുത്തലാണ്"; അഭിമന്യുവിനെ അനുസ്മരിച്ച് വി.കെ. സനോജ്

2018 ലാണ് ക്യാംപസിലുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നത്
vk-sanoj about abhimanyu

അഭിമന്യു | വി.കെ. സനോജ്

Updated on

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിനെ അനുസ്മരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഓരോ രക്തസാക്ഷി ദിനവും ഓരോ ഓർമ്മപ്പെടുത്തലാണ്. പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ല എന്ന ഓർമ്മപ്പെടുത്തലാണെന്ന് സനോജ് ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

ഓരോ രക്തസാക്ഷി ദിനവും ഓരോ ഓർമ്മപ്പെടുത്തലാണ്. പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ല എന്ന ഓർമ്മപ്പെടുത്തൽ.

വർഗീയതയ്‌ക്കെതിരായ നിതാന്ത ജാഗ്രതയ്ക്കും മതനിരപേക്ഷ ബോധത്തിനും ആവേശം പകരുന്നതാണ് ഓരോ ജൂലൈ 2ഉം

ജൂലൈ 2.

സ: അഭിമന്യു രക്തസാക്ഷിത്വദിനം

'വർഗീയത തുലയട്ടെ '

2018 ലാണ് ക്യാംപസിലുണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊന്നത്. മഹാരാജാസ് കോളെജിലെ രണ്ടാം വർഷം ബിഎസ്സി കെമസ്ട്രി വിദ്യാർഥിയായികരുന്നു അഭിമന്യു. പുതുവർഷത്തെ നവാഗതയെ കോളെജിലേക്ക് സ്വാഗതം ചെയ്യുന്നതിനായി എഴുതിയ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇടുക്കി വട്ടവട സ്വദേശിയായിരുന്നു അഭിമന്യു.

logo
Metro Vaartha
www.metrovaartha.com