ബസ് തൊഴിലാളിക്ക് നേരെ തോക്ക് ചൂണ്ടിയ വ്ളോഗർ തൊപ്പി കസ്റ്റഡിയിൽ

ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റണാണ് ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടിയത്.
Vlogger arrested for pointing gun at bus worker

വ്ളോഗർ തൊപ്പി

Updated on

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ളോഗർ തൊപ്പിയെന്ന മുഹമ്മദ് നിഹാൽ പൊലീസ് കസ്റ്റഡിയിൽ. തൊപ്പിയുടെ കാർ കോഴിക്കോടേക്ക് പോകുവഴി സ്വകാര്യ ബസുമായി ഉരസിയിരുന്നു.

ഇതെ തുടർന്ന് തൊപ്പിയും കൂടെയുണ്ടായ രണ്ട് പേരും വടകര ബസ് സ്റ്റാന്‍റിൽ വച്ച് വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് തൊപ്പിയുടെ കൈയിലുണ്ടയിരുന്ന തോക്ക് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു.

തുടർന്ന് ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്.

logo
Metro Vaartha
www.metrovaartha.com