തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

തൊഴിലാളികൾക്ക് നിർദേശം നൽകുന്ന മേറ്റിന്‍റെ ശബ്ദ സന്ദേശം പുറത്തു വന്നു
Thomas Chazhikadan
Thomas Chazhikadan
Updated on

കോട്ടയം: വിജയപുരത്ത് ഇടതുപക്ഷ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. തൊഴിലാളികൾക്ക് നിർദേശം നൽകുന്ന മേറ്റിന്‍റെ ശബ്ദ സന്ദേശം പുറത്തു വന്നു.

ജോലിക്കു കയറിയതായി രേഖപ്പെടുത്തിയശേഷം തോമസ് ചാഴികാടന്‍റെ പ്രചാരണത്തിനു പോകണം എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. പഞ്ചായത്തംഗം പറഞ്ഞിട്ടാണ് സന്ദേശമയച്ചകെന്നാണ് മേറ്റിന്‍റെ വിശദീകരണം.

logo
Metro Vaartha
www.metrovaartha.com