വിഎസിന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

വിദഗ്ധ ഡോക്‌ടർമാരുടെ നിർദേശപ്രകാരം ഡയാലിസിസ് നടത്തുന്നുണ്ട്
vs achuthanandan health condition update

വി.എസ്. അച്യുതാനന്ദൻ

file image

Updated on

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൽ. ജൂൺ 23 നാണ് വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിദഗ്ധ ഡോക്‌ടർമാരുടെ നിർദേശപ്രകാരം ഡയാലിസിസ് നടത്തുന്നുണ്ട്. വിഎസിന്‍റെ ആരോഗ്യ നില മാറ്റമില്ലാത്തതിവാൽ തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ്. വിഎസ് മരുന്നുകളോടെ പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. സിപിഎം നേതാക്കളടക്കം നിരവധി പേർ വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com