ആലപ്പുഴയിൽ അ‍യൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം.
ആലപ്പുഴയിൽ അ‍യൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

ആലപ്പുഴ: ആറാട്ടുവഴിയിൽ അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. അന്തേക്ക്പറമ്പ് ഹസീനയുടേയും മകൻ അൽഫയാസ് അലിയാണ് (14) മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അൽഫയാസ്.

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിൽ അപകടകരമായ അവസ്ഥയിലാണെന്ന് മുൻപും ആരോപണം ഉയർന്നിരുന്നു.

Trending

No stories found.

Latest News

No stories found.