വയനാട് ഫണ്ട്; കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്, പിരിഞ്ഞുകിട്ടിയത് 5.38 കോടി

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് ഫണ്ടിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്
Wayanad Fund; Congress releases figures, gets Rs 5.38 crore

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

Updated on

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്‍റെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്‍റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. എന്നാൽ ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും ഇനി വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽ നിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

.ഇനി ഫണ്ട് ശേഖരണം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. വയനാട്-ചുരൽമല- മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്‍റെ കണക്ക് പുറത്തുവിടാൻ സിപിഎം നേതാക്കൾ വെല്ലുവിളിച്ചിരുന്നു

logo
Metro Vaartha
www.metrovaartha.com