വയനാട് ഉരുൾപൊട്ടൽ: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്

ബാങ്കിലെ ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
വയനാട് ഉരുൾപൊട്ടൽ: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്
വയനാട് ഉരുൾപൊട്ടൽ: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്
Updated on

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപ്പൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് കേരള ബാങ്ക്. ദുരന്തത്തിൽ മരിച്ചവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാനാണ് ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപ നൽകിയിരുന്നു. ബാങ്കിലെ ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com