മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷപ്പെടുത്താൻ തീവ്ര ശ്രമം

ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 41 ആയി
wayanad landslide rescue operation
മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷപ്പെടുത്താൻ തീവ്ര ശ്രമം
Updated on

മേപ്പാടി: വയനാട് മുണ്ടകൈയിലെ ഉരുൾപൊട്ടലിൽപെട്ട് ചെളിയിൽ പുതിഞ്ഞ നിലയിൽ ഒരാളെ കണ്ടെത്തി. ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ചെളിയിൽ പുതിഞ്ഞ കിടക്കുന്ന ഇ‍യാൾ ഒരു പാറക്കല്ലിൽ പിടിച്ചാണ് നിൽക്കുന്നത്. ആളെ തിരിച്ചറിയാനായിട്ടില്ല. ശരീരത്തിന്‍റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ്. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല.

അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതാായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തടസമാണ്.

logo
Metro Vaartha
www.metrovaartha.com