വയനാട് മണ്ണിടിച്ചിൽ ദുരന്തം; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് അമിത് ഷാ, കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു

ബുധനാഴ്ച രാവിലെയാണ് അമിത് ഷാ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത്
Union Home Minister Amit Shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Updated on

തിരുവനനന്തപുരം: വയനാട് കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നുള്ള പൂർണ പിന്തുണയും അമിത് ഷാ ഉറപ്പുനൽകി. ബുധനാഴ്ചയാണ് അമിത് ഷാ ബന്ധപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദുരന്തത്തെ കുറിച്ച് വിശദമായി അന്വേഷിച്ച അമിത് ഷാ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. നിലവിൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള രക്ഷാപ്രവർത്തനത്തിലും ദുരന്തനിവാരണ പ്രവർത്തനത്തിലും അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം നടത്താൻ ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതിനോടകം തീരുമാനം എടുത്തതായി വി.ഡി. സതീശൻ അമിത് ഷായെ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com