വയനാട് മണ്ണിടിച്ചിൽ; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്
wayanad-landslide-two-dead-many-trapped

വയനാട് മണ്ണിടിച്ചിൽ; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Updated on

മേപ്പാടി: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർ‌മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഇരുപതിലധികം പേർ അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നതായാണ് അനൗദ്യോഗിക കണക്ക്. ഇതിൽ എട്ടോളം പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. നിരവധി വാഹനങ്ങളടക്കം മണ്ണിനടിയിലായി. പ്രദേശത്ത് അതിതീവ്രമഴ‍യാണ് ലഭിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും എൻഡിആർഎഫും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

logo
Metro Vaartha
www.metrovaartha.com