സംസ്ഥാനത്ത് 2 ദിവസം മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്
weather updates kerala today

സംസ്ഥാനത്ത് 2 ദിവസം മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്

file image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ കണക്കിലെടുത്ത് മുന്നറിയിപ്പിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ‍യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് മഴയ്ക്കുള്ള സാധ്യത പ്രവചിപ്പിരിക്കുന്നത്. രണ്ട് ദിവസവും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com