തെരഞ്ഞെടുപ്പിന് മുൻപ് ക്ഷേമ പെൻഷൻ കൈകളിലെത്തും; ഈമാസം 4000 രൂപ

ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈമാസം 31 മുതൽ ആരംഭിക്കും
Welfare pension before the election

തെരഞ്ഞെടുപ്പിന് മുൻപ് ക്ഷേമ പെൻഷൻ കൈകളിലെത്തും

Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈമാസം 31 മുതൽ ആരംഭിക്കും. മാർച്ചിലെ ക്ഷേമ പെൻഷൻ ഈമാസം 25 മുതലാണ് വിതരണം ചെയ്യുന്നത്.

വിഷു പ്രമാണിച്ചാണ് നേരത്തെ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിന് ആവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.

ഈമാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന് ലഭിക്കുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് പെൻഷൻ നൽകിവരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായാണ് ക്ഷേമപെൻഷൻ 400 രൂപ വർധിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com