
ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും. 1679 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ലഭിക്കും.
ഓഗസ്റ്റിലെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചിരിക്കുന്നത്.