"എന്തിനാണ് കുഞ്ഞിനെപ്പോലും ഇതിലേക്ക് വഴിച്ചിഴയ്ക്കുന്നത്"; നിയമനടപടി സ്വീകരിച്ച് സിദ്ദിഖിന്‍റെ ഭാര്യ

കെ.കെ. ലതിക, ബിവിജ കാലിക്കറ്റ്, ശശികല റഹീം എന്നീ അക്കൗണ്ടുകൾക്കെതിരേയാണ് പരാതി
Wife of t siddique complaints against Left profiles

രാഹൂൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം

Updated on

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപഹാസം എന്നാരോപിച്ച് പരാതി നൽകി എംഎൽഎ ടി. സിദ്ദിഖിന്‍റെ ഭാര്യ ഷറഫുന്നിസ. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. കെ.കെ. ലതിക, ബിവിജ കാലിക്കറ്റ്, ശശികല റഹീം എന്നീ അക്കൗണ്ടുകൾക്കെതിരേയാണ് പരാതി. ചിത്രം മോശമായ രീതിയിൽ പങ്കു വച്ച ഇടതുപക്ഷ വനിതാ നേതാക്കളെ ഷറഫുന്നിസ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. തങ്ങളുടെ കുഞ്ഞ് ഉൾപ്പെടെയുള്ള ചിത്രം ഉപയോഗിച്ചാണ് അപഹാസമെന്നും ഇനിയും ഇതു അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും ഷറഫുന്നിസ ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ട് വർഷങ്ങൾക്കു മുൻപുള്ള ചിത്രമാണിപ്പോൾ മോശം കുറിപ്പുകളോടെ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

ഞാനും എന്‍റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്. ഏതു ചീഞ്ഞു നാറിയ കഥകൾക്കൊപ്പവും ചേർത്ത് നിങ്ങൾക്ക് അപഹസിക്കാനുള്ളതല്ല എന്‍റെ കുടുംബവും ജീവിതവും. എന്തിനാ‍ണ് എന്‍റെ കുഞ്ഞിനെപ്പോലും ഇതിലേക്ക് നിങ്ങൾ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങൾ എനിക്കെതിരേ പ്രയോഗിക്കുന്നത്.

പൊതുപ്രവർത്തകനായ എന്‍റെ പങ്കാളിയെ നിങ്ങൾക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്‍റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയിൽ അപമാനിക്കാൻ അനുവദിക്കില്ലെന്നും കുറിപ്പിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com