മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം എടവണ്ണയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം

Woman killed in wild boar attack in Malappuram.

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

Updated on: 

മലപ്പുറം: പള്ളിയിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. മലപ്പുറം എടവണ്ണയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം.

എടവണ്ണ ഈസ്റ്റ് ചാത്തലൂർ സ്വദേശിനി പി.കെ. ഫാത്തിമ (60) ആണ് മരിച്ചത്. മുഹമ്മദ് അലി, ഹമീദ്, വി.പി. അബ്ദുള്ള എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ അടങ്ങുന്ന ഒരു സംഘം ആളുകൾ പള്ളിയിൽ നമസ്കാരത്തിനായി പോകുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സംഘത്തിന്‍റെ ഏറ്റവും മുന്നിൽ നടന്നിരുന്ന ഫാത്തിമയെയും അലിയെയുമാണ് കാട്ടുപന്നി ആദ്യം ആക്രമിച്ചത്. എല്ലാവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നിരന്തരം പരാതിപ്പെടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com