കോന്നി മെഡിക്കൽ കോളെജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഓടിക്കയറി പരിഭ്രാന്തി പരത്തി

സ്ഥലത്തുണ്ടായിരുന്ന തെരുവു പട്ടികൾ ഓടിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു
കോന്നി മെഡിക്കൽ കോളെജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഓടിക്കയറി പരിഭ്രാന്തി പരത്തി
Updated on

പത്തനംതിട്ട: പത്തനംതിട്ട നെടുമ്പാറയിലെ കോന്നി ഗവ. മെഡിക്കൽ കോളെജ് അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി കുഞ്ഞ് ഓടിക്കയറി. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്ന തെരുവു പട്ടികൾ ഓടിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

സംഭവ സമയത്ത് രോഗികൾ ആരുമില്ലായിരുന്നതിനാൽ അപകടം ഒഴിവായി. ജീവനക്കാര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. അല്‍പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com