കാട്ടാന കൃഷി നശിപ്പിച്ചു; വനം വകുപ്പിന്‍റെ ക്വാർട്ടേഴ്സിനു മുകളിൽ കയറി കർഷകന്‍റെ ആത്മഹത്യാ ഭീഷണി

കർഷകനെ പിന്തിരിയിപ്പികക്കാനുള്ള നാട്ടുകാരുടേയും വനം വകുപ്പിന്‍റേയും ശ്രമം തുടരുകയാണ്
wild elephant attack farmer threat by suicide in wayanad
കാട്ടാന കൃഷി നശിപ്പിച്ചു; വനം വകുപ്പിന്‍റെ ക്വാട്ടേഴ്സിന് മുകളിൽ കയറി കർഷകന്‍റെ ആത്മഹത്യാ ഭീഷണി
Updated on

വയനാട്: വയനാട്ടിൽ കാട്ടാന കൃഷി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ. നടവയലിലെ വനം വകുപ്പിന്‍റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്‍റെ ആത്മഹത്യാ ഭീഷണി. ഇയാളുടെ കയ്യിൽ വിഷകുപ്പിയുമുണ്ട്. കർഷകനെ പിന്തിരിയിപ്പികക്കാനുള്ള നാട്ടുകാരുടേയും വനം വകുപ്പിന്‍റേയും ശ്രമം തുടരുകയാണ്.

കൃഷി നശിപ്പിക്കുന്നത് മത്രമല്ല, കാട്ടാനകൾ ജീവനെടുക്കുന്നതും വയനാട്ടിൽ തുടർക്കഥ‍യാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ പ്രതിഷേധം നടന്നു.

logo
Metro Vaartha
www.metrovaartha.com