

പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം
file image
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ബൈക്കിൽ ഓഫിസിലേക്ക് പോകവെ വേലുത്തോടിന് സമീപത്ത് വച്ച് ഷിബുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാലിവ് ഒടുവ് സംഭവിച്ചിട്ടുണ്ട്. ദേഹമാസകലം പരുക്കുകളുമുണ്ട്. ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.