നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; യുവാവിന് പരുക്ക്

രാത്രി ഏഴരയോടെയാണ് സംഭവം
wild elephant attack noolpuzha
wild elephant attack noolpuzha
Updated on

ബത്തേരി: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്. തേലംപറ്റ മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് പരുക്കേറ്റത്.

രാത്രി ഏഴരയോടെയാണ് സംഭവം. കോളനി വഴിയിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന വാസുവിനെ എതിരെവന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. പുറത്ത് പരുക്കേറ്റ വാസുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com