മലക്കപ്പാറയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവിന്‍റെ കാലൊടിഞ്ഞു

ഒറ്റയാൻ ആക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ റോഡരികിൽ ആഴമുള്ള ഭാഗത്തേക്ക് ചാടുകയായിരുന്നു.
മുരുകദാസ് ആശുപത്രിയിൽ
മുരുകദാസ് ആശുപത്രിയിൽ

മലക്കപ്പാറ: മലക്കപ്പാറയിൽ കാട്ടാന ഓടിച്ച ആദിവാസി യുവാവ് കുഴിയിൽ വീണ് കാലൊടിഞ്ഞു. അടിച്ചിൽതൊട്ടി ഗോത്ര വിഭാഗത്തിലെ മുരുകദാസിനാണ് ( 30) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മലക്കപ്പാറയിൽ നിന്നും പത്തടിപ്പാലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചായിരുന്നു ആക്രമണം.

കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഒറ്റയാൻ ആക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ റോഡരികിൽ ആഴമുള്ള ഭാഗത്തേക്ക് ചാടുകയായിരുന്നു. കാലിനു പരുക്കേറ്റ യുവാവിന് വാൽപ്പാറ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി

Trending

No stories found.

Latest News

No stories found.