ഇടുക്കി വനാതിർത്തിയിൽ കാട്ടാനശല്യം; രാവിലെ 6 വരെയും വൈകിട്ട് 6ന് ശേഷവും പുറത്തിറങ്ങരുതെന്ന് കലക്റ്റർ

തോട്ടങ്ങളിൽ രാത്രിയിൽ ജോലി ചെയ്യിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
Wild elephant menace along the Idukki forest fringes; Collector advises against venturing out before 6 AM or after 6 PM

Wild elephant menace along the Idukki forest fringes; Collector advises against venturing out before 6 AM or after 6 PM

Updated on: 

ഇടുക്കി: കാട്ടാനകളുടെ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കി വനാതിർത്തി മേഖലകളിൽ താമസിക്കുന്നവർ‌ക്ക് മുന്നറിയിപ്പുമായി ജില്ലാ കലക്റ്റർ. ആനയിറങ്ങാൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ രാവിലെ ആറ് മണി വരെയും വൈകിട്ട് ആറു മണിക്ക് ശേഷവും പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

തോട്ടം മേഖലകളിലുള്ളവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തോട്ടങ്ങളിൽ രാത്രിയിൽ ജോലി ചെയ്യിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ചിന്നക്കനാൽ മേഖലയിൽ ഒരു മാസത്തിനിടെ നാലു പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശം നൽകിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com