ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

തിങ്കളാഴ്ചയോടെ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം.
Will meet the Governor at 7 o'clock; Satheesan meets senior leaders

എ.കെ. ആന്‍റണി, വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് നിയുക്ത മുഖ‍്യമന്ത്രി വി.ഡി. സതീശൻ. ശേഷം ലോക്ഭവനിൽ നിന്നും വി.ഡി. സതീശൻ മടങ്ങി. തിങ്കളാഴ്ചയോടെ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം.

സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായി വി‌.ഡി. സതീശൻ മുതിർന്ന നേതാക്കളെ കണ്ട് നന്ദി അറിയിച്ചു. എ.കെ. ആന്‍റണി, വി.എം. സുധീരൻ എന്നിവരുടെ വസതിയിലെത്തിയാണ് സതീശൻ അനുഗ്രഹം തേടിയത്. വൈകീട്ട് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷി ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.

യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കാത്ത സാഹചര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനോ സണ്ണി ജോസഫോ പേരു നിർദേശിക്കുമെന്നാണ് സൂചന.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ അണികൾ ആഘോഷ പ്രകടനം നടത്തുകയാണ്.

logo
Metro Vaartha
www.metrovaartha.com