"വെടിവയ്ക്കും, ബലാത്സംഗം നടക്കും"; അധിക്ഷേപ പരാമർശത്തിൽ ടി.ജി. മോഹൻദാസിനെതിരേ കേസ്

പ്രക്ഷോഭകർ ക്രിമിനലുകളാണെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. അവർ അഴിഞ്ഞാടുകയാണ്
"Will shoot, rape will occur": Case registered against T.G. Mohandas over derogatory remarks

ടി.ജി. മോഹൻദാസ്

Updated on

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരേ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. പ്രക്ഷോഭകർ ക്രിമിനലുകളാണെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. അവർ അഴിഞ്ഞാടുകയാണ്. താനായിരുന്നെങ്കിൽ എല്ലാത്തിനെയും വെടിവച്ച് കൊന്നേനെ എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ ഞാൻ വെടിവച്ച് കൊന്നേനെ. ജന്തർ മന്തർ പരിസരത്ത് 4 സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെടും. പോയില്ലെങ്കിൽ വെടിവയ്ക്കും. ആളുകൾ ചിതറിയോടും. ചിലർ മരിക്കും. ചിലർ വികലാംഗരാവും. ഏകദേഹം 4 മണിക്കൂർ കൊണ്ട് രംഗം ശാന്തമാവും. എന്നിട്ട് ശവങ്ങൾ പെറുക്കി ആശുപത്രിയിലാക്കും എന്നാണ് മോഹൻദാസ് വിഡിയോയിലൂടെ അഭിപ്രായപ്പെട്ടത്.

'പൊലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുനൽകണം. അവിടെ ബാലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കും. ശവങ്ങൾ കുന്നുകൂടും. ദൈവം സഹായിച്ച് ബലാത്സംഗങ്ങൾക്ക് പരാതിയുണ്ടാവില്ല. കാരണം ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവർ. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളും ധാരാളമുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയുണ്ട്. മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടന്മാരെല്ലാം ഈ പരിപാടി ഇഷ്ടപ്പെടുന്നതാണ് എന്നും മോഹൻദാസ് അഭിപ്രായപ്പെട്ടിരുന്നു.

പരാമർശത്തിനെതിരേ നിരവധി പേരാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആർഎസ്എസ് നേതൃത്വവും മോഹൻദാസിനെ തള്ളിയിരുന്നു.

logo
Metro Vaartha
www.metrovaartha.com