വ്യവസായ മേഖലയുടെ ഉയർച്ചയ്ക്ക് സർക്കാർ പൂർണ പിന്തുണ നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ

കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ സെന്ററിന് സമീപം പുതിയൊരു കൺവെൻഷൻ സെന്‍റർ കൂടി സ്ഥാപിക്കുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു.
will support industries, says CM pinarayi vijayan
വ്യവസായ മേഖലയുടെ ഉയർച്ചയ്ക്ക് സർക്കാർ പൂർണ പിന്തുണ നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

കൊച്ചി: വാണിജ്യ, സേവന മേഖലകളിൽ പുതിയ സംരംഭങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ ഉൽപ്പാദനമേഖലയിലും സമാനമായ വളർച്ച കൈവരിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി കാക്കനാട് കിൻഫ്ര ഇന്‍റർനാഷണൽ എക്സിബിഷൻ സെന്ററിൽ കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രൊ മാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്‍റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2024 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വളർച്ച യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന്‍റെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായിക രംഗത്തെ പുരോഗമനപരമായ മാറ്റങ്ങൾക്ക് നിരന്തര പിന്തുണയുമായി നിലകൊള്ളുന്ന കെ. എസ്. എസ്. എസ്. ഐ. യെ അഭിനന്ദിച്ച മന്ത്രി പി. രാജീവ്‌, കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ സെന്ററിന് സമീപം പുതിയൊരു കൺവെൻഷൻ സെന്‍റർ കൂടി സ്ഥാപിക്കുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു.

കേരളത്തിന്‍റെ വ്യവസായിക വളർച്ചയ്ക്കും സംരംഭകത്വത്തിനും വലിയ പ്രോത്സാഹനമേകാൻ ചുരുങ്ങിയ ഈ ദിവസങ്ങളിൽ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കെ. എസ്‌. എസ്. ഐ. എ സംസ്ഥാന പ്രസിഡന്‍റ് എ. നിസാറുദ്ദീൻ പറഞ്ഞു. ഇക്കൊല്ലം 300 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ജനുവരി 2026ൽ എക്സ്പോയുടെ രണ്ടാം പതിപ്പ് നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com