ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു

തൃശൂരിലാണ് സംഭവം
woman-and-baby-found-dead-after-giving-birth-in-lodge-room

ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു

file image

Updated on

തൃശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ച‍യ്ക്ക് ശേഷം രണ്ടരയോടെയാണ് ഇവർ മുറിയെടുത്തത്. മരണ കാരണം വ്യക്തമല്ല. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുറി തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തിയാണ് മുറി തുറന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

logo
Metro Vaartha
www.metrovaartha.com