ഗർഭിണിയായത് കാമുകനിൽ നിന്ന്; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19 കാരിക്കെതിരേ വധശ്രമത്തിന് കേസ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് അവിവാഹിതയായ 19 കാരി ഹോസ്പിറ്റലിലെ ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു
woman charged with attempted murder for throwing newborn baby out of window

ഗർഭിണിയായത് കാമുകനിൽ നിന്ന്; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19 കാരിക്കെതിരേ വധശ്രമത്തിന് കേസ്

Representative image
Updated on

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരേ വധശ്രമത്തിന് കേസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് എഫ്ഐആർ. വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്.

കടുത്ത വയറുവേദനയെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപതുകാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ യുവതി ഗർഭിണിയാണോ എന്ന് ഡോക്റ്റർമാർക്ക് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും യുവതി ഇക്കാര്യം നിരസിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കെ പുലർച്ചെയോടെ ശുചിമുറിയിൽ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്‍റെ പൊക്കിൾ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു. കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.

യുവതി ഗർഭിണിയാണെന്ന വിവരം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. കാമുകനിൽ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും യുവതി പൊലീസിന് മൊഴിനൽകി. അമ്മയും കുഞ്ഞും വണ്ടാനംമെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com