വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; എസ്ഐ അടക്കമുള്ള സംഘം മർദിച്ചതായി യുവതിയുടെ പരാതി

3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി
 police jeep - Roepresentative Image
police jeep - Roepresentative Image
Updated on

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടക്കാവ് എസ്ഐ അടക്കമുള്ള സംഘം മർദിച്ചതായി യുവതിയുടെ പരാതി. അത്തോളി സ്വദേശി അഫ്ന അബ്ദുൽ നാഫിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. ഇന്നു പുലർച്ചയോടെയായിരുന്നു സംഭവം. യുവതി കാക്കൂർ പൊലീസിൽ പരാതി നൽകി. നടക്കാവ് എസ്ഐ വിനോദും സഹോദരനുമാണ് മർദിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com