ചൂരമീൻ കഴിച്ചതിനു പിന്നാലെ ഛർദി; ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണു മരിച്ചു

കഴിഞ്ഞ ദിവസം വാങ്ങിയ മീൻ കറി വച്ചു കഴിച്ചതിനു പിന്നാലെ ബുധനാഴ്ച രാവിലെ മുതലേ ശ്യാം കുമാറിനും അർജുനും ഛർദിയുണ്ടായിരുന്നു.
Woman dies after consuming fish curry

ചൂരമീൻ കഴിച്ചതിനു പിന്നാലെ ഛർദി; ബാങ്ക് ജീവനക്കാരി കുഴഞ്ഞു വീണു മരിച്ചു

Updated on

കൊല്ലം: ചൂരമീൻ കഴിച്ചതിനു പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ കൊല്ലം കാവനാട് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭ (45)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇതേ ഭക്ഷണം കഴിച്ച ഭർത്താവ് ശ്യാം കുമാറിനെയും മകൻ അർജുൻ ശ്യാമിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം.

കഴിഞ്ഞ ദിവസം വാങ്ങിയ മീൻ കറി വച്ചു കഴിച്ചതിനു പിന്നാലെ ബുധനാഴ്ച രാവിലെ മുതലേ ശ്യാം കുമാറിനും അർജുനും ഛർദിയുണ്ടായിരുന്നു.

എന്നാൽ ദീപ്തിപ്രഭ പതിവു പോലെ ജോലിക്കു പോയി. വൈകിട്ട് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ദീപ്തിപ്രഭാ ഛർദിച്ചു കുഴഞ്ഞു വീണത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com