ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് യുവതി മരിച്ചു

ചൊവ്വാഴ്ച രാവിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെ ട്രെഡ് മില്ലില്‍ നടക്കുകയായിരുന്ന അരുന്ധതി പെട്ടെന്ന് ക്ഷീണിച്ച് ബോധരഹിതയായി വീഴുകയായിരുന്നു.
woman dies in gym
ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് യുവതി മരിച്ചു
Updated on

കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. ആര്‍എംവി റോഡ് ചിക്കപ്പറമ്പ് ശാരദ നിവാസില്‍ രാഹുലിന്‍റെ ഭാര്യയായ വയനാട് സ്വദേശിനി അരുന്ധതി (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെ ട്രെഡ് മില്ലില്‍ നടക്കുകയായിരുന്ന അരുന്ധതി പെട്ടെന്ന് ക്ഷീണിച്ച് ബോധരഹിതയായി വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ജിമ്മിലുണ്ടായിരുന്നവര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് എളമക്കര സ്വദേശിയായ രാഹുലുമായി അരുന്ധതിയുടെ വിവാഹം കഴിഞ്ഞത്.

വിവാഹത്തിന് ശേഷമാണ് യുവതി കൊച്ചിയിലേക്ക് താമസം മാറിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം അരുന്ധതിയുടെ മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com