ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരി മരിച്ചു

വ്യാഴാഴ്ച പുലർച്ചയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
woman dies in wild elephant attack

ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ 65കാരി മരിച്ചു

representative image
Updated on

മലക്കപ്പാറ: ഷോളയാറിൽ അണക്കെട്ടിനോട് ചേർന്ന് കാട്ടാന ആക്രമണത്തിൽ 65കാരി മരിച്ചു. അണക്കെട്ടിനോടു ചേർന്ന് താമസിച്ചിരുന്ന മേരിയാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിനുള്ളിൽ മേരി ഉറങ്ങിക്കിടക്കുകയായിരുന്നു.

ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിച്ചു. മേരി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മേരിയുടെ ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. ഒടുവിൽ പ്രദേശവാസികൾ ചേർന്ന് ബഹളം വച്ചാണ് ആനയെ ഓടിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com