woman fell unconscious after injection medical negligence allegation neyyatinkara hospital
കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിലായി

കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിലായി; ഡോക്‌ടർക്കെതിരേ കേസ്

ചികിത്സപ്പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു
Published on

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആ‍ശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു. . നിലവിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ചികിത്സപ്പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഡോക്ടര്‍ വിനുവിനെതിരെയാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com