മൂക്കിൽ ശസ്ത്രക്രിയ; പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

അഞ്ചരക്കണ്ടി മായാങ്കണ്ടി സ്വദേശി രസ്ന (30) നാണ് മൂക്കിലെ ദശവളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടമായത്
Woman loses her vision after nose surgery
മൂക്കിൽ ശസ്ത്രക്രിയ; പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതിrepresentative image
Updated on

കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി സ്വദേശി രസ്ന (30) നാണ് മൂക്കിലെ ദശവളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടമായത്. ഒക്‌ടോബർ 24 നായിരുന്നു ശസ്ത്രക്രിയ. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് പിന്നാലെ മങ്ങൽ അനുഭവപ്പെട്ടതായി രസ്ന ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ഇത് നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നുും ഡോക്‌ടർ അറിയിച്ചു. പിന്നീട് വലതുകണ്ണും അതിന്‍റെ ചുറ്റും ചുവന്നുതുടിച്ചതോടെ ഡോക്‌ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണിന്‍റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസപ്പെട്ടതായി മനസിലായി.

ഉടനെ ചികിത്സ വേണമെന്ന് നേത്രചികിത്സ വിദഗ്ധർ നിർദേശിച്ചു. വീണ്ടും മെഡിക്കൽ കോളെജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് മാറാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്. പിറ്റേന്ന് രാത്രിയായിട്ടും കണ്ണിന് മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് വലതുകണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസിലായത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്‍റെ വശത്തേക്കുള്ള കണ്ണിന്‍റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി. സംഭവത്തിൽ മുഖ‍്യമന്ത്രിക്കും ആരോഗ‍്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com