world Malayali federation Kerala meet logo revealed
വേൾഡ് മലയാളി ഫെഡറേഷൻ കേരള മീറ്റ് ഏപ്രിലിൽ; ലോഗോ പ്രകാശനം ചെയ്തു

വേൾഡ് മലയാളി ഫെഡറേഷൻ കേരള മീറ്റ് ഏപ്രിലിൽ; ലോഗോ പ്രകാശനം ചെയ്തു

2025 ഏപ്രിൽ 26, 27 തിയതികളിൽ എറണാകുളത്ത് വെച്ചായിരിക്കും പരിപാടി നടത്തപ്പെടുന്നത്.
Published on

കൊച്ചി: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) കേരള സ്റ്റേറ്റ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കേരള മീറ്റ് "ആരവം 2025" ന്‍റെ ലോഗോ പ്രകാശനം കൊച്ചി മേയർ എം.അനിൽകുമാർ ലോഗോ നിർവഹിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മ ആയ ഡബ്ല്യുഎംഎഫfന്‍റെ ഓരോ അംഗത്തിന്‍റെയും വേരുകൾ ആണ്ട് കിടക്കുന്ന കേരളത്തിൽ നടക്കുന്ന ആരവം 2025 അതിന്‍റെ മുഴുവൻ പ്രൗഢിയോടെയും നടത്തപ്പെടുമെന്നു കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ലോഗോ പ്രകാശനത്തിന് ശേഷം നടന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരണം നടന്നു. ഭാരവാഹികളായി വി.എം സിദ്ധിഖ് (ചെയർമാൻ), റഫീഖ് മരക്കാർ (കൺവീനർ), സിന്ധു സജീവ്, കബീർ റഹ്മാൻ (കോഡിനേറ്റർമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

2025 ഏപ്രിൽ 26, 27 തിയതികളിൽ എറണാകുളത്ത് വെച്ചായിരിക്കും പരിപാടി നടത്തപ്പെടുന്നത്. പരിപാടിയിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കലാ കായിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നും, ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നുമുള്ള ഡബ്ല്യുഎംഎഫ് കൗൺസിൽ പ്രതിനിധികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും സംഘാടക സമിതി പറഞ്ഞു.

ഡബ്ല്യുഎംഎഫ് കേരള സ്റ്റേറ്റ് അംഗമായിരുന്ന അകാലത്തിൽ വിട പറഞ്ഞ സുനു എബ്രഹാമിന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന എൻഡോവ് മെന്‍റ് പ്രൈസ് ന്‍റെ ആദ്യ വിതരണോദ്ഘാടനവും കേരള മീറ്റ് ആരവത്തിന്‍റെ വേദിയിൽ നടത്തപ്പെടുമെന്നും കേരള സ്റ്റേറ്റ് കൗൺസിലിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് റഫീക്ക് മരക്കാർ അറിയിച്ചു.

സംഘടനയുടെ ഗ്ലോബൽ ട്രഷറർ ടോം ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഗ്ലോബൽ ജോയിന്‍റ് ട്രഷറർ വി.എം സിദ്ധിഖ് മുഖ്യ പ്രഭാഷണം നടത്തി. ടി.ബി നാസർ (വൈസ് പ്രസിഡന്‍റ്, ഏഷ്യൻ റീജിയൻ), ലീന സാജൻ (വിമൻസ് ഫോറം കോഡിനേറ്റർ, ഏഷ്യ റീജിയൻ), റിനി സുരാജ് (വൈസ് പ്രസിഡന്‍റ്, ഇന്ത്യൻ നാഷണൽ കൗൺസിൽ), കബീർ റഹ്മാൻ ( കേരള സ്റ്റേറ്റ് കൗൺസിൽ ട്രഷറർ ),മിനി രാജേന്ദ്രൻ (വൈസ് പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് കൗൺസിൽ), സനോജ് ലാൽ കെ.എസ് (സെക്രട്ടറി, എറണാകുളം ജില്ല കമ്മിറ്റി) എന്നിവർ ആശംസകൾ അർപ്പിച്ചു. ജെസ്സി ജയ് (ജോയിന്‍റ് സെക്രട്ടറി, കേരള സ്റ്റേറ്റ് കൗൺസിൽ) പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.

logo
Metro Vaartha
www.metrovaartha.com