ബിരുദ പഠനം പൂർത്തിയാകാത്ത വിദ‍്യാർഥിക്ക് പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ ഗവർണർ റിപ്പോർട്ട് തേടി

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ എന്നിവരോടാണ് ഗവർണർ റിപ്പോർട്ട് തേടിയിരിക്കുന്നത്
wrongful pg admission to degree student kalady sanskrit university

ബിരുദ പഠനം പൂർത്തിയാകാത്ത വിദ‍്യാർഥിക്ക് പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ ഗവർണർ റിപ്പോർട്ട് തേടി

Updated on

തിരുവനന്തപുരം: ബിരുദ പഠനം പൂർത്തിയാകാത്ത വിദ‍്യാർഥിക്ക് വർഷങ്ങൾക്കു ശേഷം പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ ഗവർണർ റിപ്പോർട്ട് തേടി. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ എന്നിവരോടാണ് ഗവർണർ റിപ്പോർട്ട് തേടിയിരിക്കുന്നത്.

സേവ് യൂണിവേഴ്സിറ്റി ഫോറമായിരുന്നു പരാതിയുമായി ഗവർണറെ സമീപിച്ചത്. 2001- 2005 കാലഘട്ടത്തിൽ സർവകലാശാലയുടെ ബിഎഫ്എ ( മ‍്യൂറൽ പെയിന്‍റിങ്) എന്ന ബിരുദ കോഴ്സിനു ചേർന്ന കൊല്ലം സ്വദേശിക്കെതിരേയായിരുന്നു പരാതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com