പാക്കിസ്ഥാൻകാരനുമായി ചാറ്റ്; യുവാവ് പിടിയിൽ

പൊലീസും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
Young man detained for chatting with a Pakistani national

പാക്കിസ്ഥാൻകാരനുമായി ചാറ്റ്; യുവാവ് പിടിയിൽ

Updated on

ബേപ്പൂർ: പാക് സ്വദേശിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന മത്സ്യബന്ധന തൊഴിലാളി ബേപ്പൂരിൽ പിടിയിൽ. ബംഗാൾ സ്വദേശിയെയാണ് പിടി കൂടിയിരിക്കുന്നത്. പൊലീസും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

തന്‍റെ യൂട്യൂബ് ചാനൽ വഴിയാണ് പാക് സ്വദേശിയുമായി പരിചയത്തിൽ ആയതെന്നും അതിനു ശേഷമാണ് ചാറ്റിങ് തുടങ്ങിയതെന്നുമാണ് മൊഴി.

മീൻപിടിത്ത ബോട്ടിൽ ജോലിക്കായാണ് ‍ഇയാൾ ബേപ്പൂരിൽ എത്തിയത്. ഏതു ബോട്ടിലാണ് ജോലിയെന്ന് ഇയാൾക്ക് വ്യക്തത നൽകാൻ ആയിട്ടില്ല. ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരുകയാണ്.

logo
Metro Vaartha
www.metrovaartha.com