

അപകടത്തില്‍ മരിച്ച സഞ്ജയ് രാജ്
വടക്കഞ്ചേരി: ദേശീയ പാതയുടെ അരികില്‍ കാര്‍ നിര്‍ത്തി ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. പാലക്കാട് വടക്കഞ്ചേരിയില്‍ അണക്കപ്പാറ എക്‌സൈസ് ഓഫീസിനു സമീപത്ത് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം.
കോയമ്പത്തൂര്‍ ആണ്ടൂര്‍ കുന്നത്തൂരമ്പാളം സ്വദേശി സഞ്ജയ് രാജ് (25) ആണ് മരിച്ചത്. കാര്‍ നിര്‍ത്തിയശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് അപകടം. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.