ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം പ്രഖ്യാപിച്ച് യൂസഫലിയും കല്യാണരാമനും രവി പിള്ളയും

തെന്നിന്ത്യൻ താരം വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
 5 കോടി രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി യൂസഫലിയും, കല്യാണരാമനും രവിപിള്ളയും
5 കോടി രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി യൂസഫലിയും, കല്യാണരാമനും രവിപിള്ളയും
Updated on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി വീതം പ്രഖ്യാപിച്ച് ലുലുഗ്രൂപ്പ് ചെയർമാൻ യൂസഫലിയും, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമനും, വ്യവസായി രവി പിള്ളയും. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു കൂടാതെ വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ് , കെഎസ്എഫ് ഇ എന്നിവരും 5 കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

കനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎൽ 50 ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ 30- ലക്ഷം രൂപയും ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് 10 ലക്ഷം രൂപയും നൽ‌കി. തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ പൊതുമരാമത്ത് മന്ത്രി ഇ.വി. വേലു കേരളത്തിന് കൈമാറി.

ടിബറ്റ് ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തെന്നിന്ത്യൻ താരം വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com