സ്ത്രീത്വത്തെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറിനെതിരേ കേസെടുത്ത് യുവജനകമ്മിഷൻ

അതിജീവിതകളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരെ ചാനലുകളുടെ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മിഷൻ അധ്യക്ഷൻ ആവശ്യപ്പെട്ടു.
youth commission filed case against rahul ishwar over honey rose issue
സ്ത്രീത്വത്തെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറിനെതിരേ കേസെടുത്ത് യുവജനകമ്മിഷൻ
Updated on

കൊച്ചി: സ്ത്രീത്വത്തെ നിരന്തരമായി അവഹേളിച്ചതു മുൻനിർത്തി രാഹുൽ ഈശ്വറിനെതിരേ കേസെടുത്ത് യുവജനകമ്മിഷൻ. നടി ഹണി റോസിനെതിരേയുള്ള അധികേഷ്പ പരാമർശങ്ങൾ ചൂണ്ടിക്കരാട്ടി ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അതിജീവിതകളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരെ ചാനലുകളുടെ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മിഷൻ അധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു.

മോശം പരാമർശം നടത്തി അധിക്ഷേപിച്ചെന്നാരോപിച്ച് രാഹുൽ ഈശ്വറിനെതിരേ നടി ഹണി റോസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് മുൻകൂർ ജാമ്യത്തിനായി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി പൊലീസ് നിലപാട് തേടിയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ അടുത്ത 27ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com