2 രൂപ 'ടാക്സ് പേ ബാക്ക്'; ഇന്ധന സെസിനെതിരെ വ്യത്യസ്ത സമരം നടത്തി യൂത്ത് കോൺഗ്രസ്

സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് ടിജിൻ ജോസഫ് പറഞ്ഞു.
2 രൂപ 'ടാക്സ് പേ ബാക്ക്'; ഇന്ധന സെസിനെതിരെ വ്യത്യസ്ത സമരം നടത്തി യൂത്ത് കോൺഗ്രസ്
Updated on

അമ്പലപ്പുഴ: സംസ്ഥാന സർക്കാർ ഉയർത്തിയ ഇന്ധന വില ഉപഭോക്താക്കൾക്ക് തിരികെ നൽകി യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.

സംസ്ഥാന സർക്കാരിന്‍റെ രണ്ട് രൂപ ഇന്ധന സെസ് കൊള്ളയിൽ പ്രതിഷേധിച്ച് വണ്ടാനം പെട്രോൾ പമ്പിന് മുന്നിൽ ഉപഭോക്താകൾക്ക് രണ്ട് രൂപ നാണയം വിതരണം ചെയ്തത് പ്രതിഷേധിച്ചു. കോൺഗ്രസ്സ് ജില്ല പ്രസിഡന്‍റ് ടിജിൻ ജോസഫ് ഉത്ഘാടനം ചെയ്തു. സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യുത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് ടിജിൻ ജോസഫ് പറഞ്ഞു. യുത്ത് കോൺഗ്രസ്സ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്‍റ് കെ. എം മിഥിലാജ് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്സ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്‍റ് റ്റി .എ ഹാമിദ്, യുത്ത് കോൺഗ്രസ്സ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ. നൂറുദ്ധീൻ കോയ ,അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം ങ്ങളായ .യു .എം കബീർ .സീന ടീച്ചർ ,എ .ആർ കണ്ണൻ ,യുത്ത് കെയർ ജില്ലാ കൊഡിനേറ്റർ നിസാർവെള്ളാപ്പള്ളി ,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് , നെജിഫ് അരിശ്ശേരി, മുഹമ്മദ് പുറക്കാട് , ഹാഷിം വണ്ടാനം, കബീർ ,നിസാർ ,കണ്ണൻ ,ആമിന. കമർ ,ഷാജി ,അനസ് ,സജിദ് , മുജിബ് ,സിറാജ് ,എന്നിവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com