കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

കാർ കഴുകുന്നതിനിടെ പവർ വാഷറിൽ നിന്നാണ് ഷോക്കേറ്റത്.
Youth electric shock death

മുരളീകൃഷ്ണൻ

Updated on

വണ്ടൂർ: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം വാണിയമ്പലം ചെന്നല്ലീരി മനയിൽ മുരളീകൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. വിവാഹത്തിനു പോകാനായി പവർ വാഷർ ഉപയോഗിച്ച് കാർ കഴുകുന്നതിനിടെ പവർ വാഷറിൽ നിന്നാണ് ഷോക്കേറ്റത്. യുവാവ് കാറിനരികിൽ വീണു കിടക്കുന്നതായാണ് വീട്ടുകാർ കണ്ടത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബാല സാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാടിന്‍റെ സഹോദരീ ഭർത്താവാണ്. ഭാര്യ ആരതി, മകൻ ശങ്കർ കൃഷ്ണൻ. യു സി പെട്രോളിയം ഉടമ പരേതനായ യു. സി മുകുന്ദന്‍റെയും ഷീലയുടെയും മകനാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com