

രഞ്ജിത്
കൊല്ലം: ആയൂരിൽ കൊലപാതക ശ്രമത്തിനിടെ അമ്മ ബോധരഹിതയായി, മരിച്ചുവെന്ന് കരുതി മകൻ ആത്മഹത്യ ചെയ്തു. ഇളമാട് സ്വദേശി രഞ്ജിത് (35) ആണ് മരിച്ചത്. കൊലശ്രമത്തിനിടെ ഗുരുതരാവസ്ഥയിലായ അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നിച്ചു മരിക്കാനായി ശ്രമിച്ചതാണെന്നും ഇതിനായി അമിതമായ അളവിൽ ഗുളികകൾ കഴിച്ചിരുന്നുവെന്നും മകനോട് കഴുത്തു ഞെരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും സുജാത മൊഴി നൽകി.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭനം. ശനിയാഴ്ച വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് സുജാതയുടെ ഞരക്കം കേട്ട് വാതിൽ തുറന്നത്.