തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
Youths die in a road accident in Thiruvananthapuram

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

file

Updated on

തിരുവനന്തപുരം: വിഴിഞ്ഞത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോൺ (19), ടിനോ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കുമരി ചന്തയിൽ വച്ചാണ് അപകടം ഉണ്ടായത്.

ക്ഷേത്രത്തിലെ ഗാനമേള കണ്ട് തിരികെ വരുന്നതിനിടെ, ഇവരുടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അനുഷാദ് (19) ചികിത്സയിലാണ്.

logo
Metro Vaartha
www.metrovaartha.com