മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് അശ്വന്തിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്
youtuber aswanth kok gets station bail in drunk driving case

അശ്വന്ത് കോക്ക്

file image

Updated on: 

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അറസ്റ്റിലായ യൂട്യൂബര്‍ അശ്വന്ത് കോക്കിന് ജാമ്യം. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് അശ്വന്തിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്.

അശ്വന്തിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ മദ്യപിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് "ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേർ ഡ്യൂട്ടി" എന്നായിരുന്നു അശ്വന്ത് കോക്കിന്‍റെ മറുപടി.

കോഴിക്കോട് നടക്കാവ് വച്ച് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയിൽ അശ്വന്ത് ഓടിച്ച കാർ എരഞ്ഞിപ്പാലം സരോവരത്ത് വച്ച് കാറിലും ബൈക്കിലും അടക്കം മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് കടന്നുകളയാൻ ശ്രമിക്കവേ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com