ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ മോശം പരാമർശം; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ അടൂർ പൊലീസാണ് എറണാകുളത്ത് വച്ച് പിടികൂടിയത്
youtuber rajan joseph arrested for defamation case filed by congress leader sreenadevi kunjamma

രാജൻ ജോസഫ്, ശ്രീനാദേവി കുഞ്ഞമ്മ

Updated on

കൊച്ചി: സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിൽ യൂട‍്യൂബർ രാജൻ‌ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ അടൂർ പൊലീസാണ് എറണാകുളത്ത് വച്ച് പിടികൂടിയത്.

ജാമ‍്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെതിരേ കേസെടുത്തതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. വിഡിയോകളിലൂടെ തനിക്കെതിരേ മോശം പരാമർശം നടത്തിയെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി. രാജൻ ജോസഫിനെ അടൂരിലെത്തിച്ച് തുടർനടപടികൾ പൂർത്തിയാക്കും. രാജനെ ലോക്കപ്പിൽ ചെന്ന് സന്ദർശിച്ചുവെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫെയ്സ്ബുക്കിൽ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com