യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

ന്യൂമോണിയ ബാധിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
youtuber salihi valanchery passed away

സ്വാലിഹ് വളാഞ്ചേരി

Updated on

വളാഞ്ചേരി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതനായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശിയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടികൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഭിന്നശേഷിക്കാരനായ സ്വാലിഹ് ശാരീരിക വെല്ലുവിളികൾ തരണം ചെയ്ത് സോഷ്യൽ മീഡിയയിൽ വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ ജീവിതം തന്നെയാണ് സ്വാലിഹ് വിഡിയോ ആയി പോസ്റ്റ് ചെയ്തിരുന്നത്. നിരവധി ആരാധകരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഖബറടക്കം ഇന്ന് രാത്രി സി.കെ പാറ ജുമാ മസ്ജിദിൽ നടക്കും. ഫരീദ് ആണ് പിതാവ്. ഭാര്യ ജസ്‌ന, മക്കൾ മുഹമ്മദ് മിസ്ബാഹ്, ഫാത്തിമ സഫ്വിയ.

logo
Metro Vaartha
www.metrovaartha.com