"27 വർഷം മുൻപ് വെട്ടിയരിഞ്ഞ പെരുവിരൽ എഐ സർജറിയിലൂടെ ചേർത്തു തന്നിട്ടുണ്ട്": വ്യാജ ചിത്രത്തിനെതിരേ പി. ജയരാജൻ

bചിത്രം എഐ നിർമിതമാണ് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ വ്യക്തമാക്കി
p jayaraj against fake photo with arjun ayanki

വ്യാജ ചിത്രത്തിനെതിരേ പി. ജയരാജൻ

Updated on

അറസ്റ്റിലായ അർജുൻ ആയങ്കിക്ക് ഒപ്പം നിൽക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി ആരംഭിച്ചതായി സിപിഎം നേതാവ് പി. ജയരാജൻ. ഗുണ്ടാനേതാവായ അർജുൻ ആയങ്കിയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ജയരാജനെയാണ് ചിത്രത്തിൽ കാണുന്നത്. ഈ ചിത്രം എഐ നിർമിതമാണ് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.

27 വർഷം മുൻപ് ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞ തന്‍റെ ഇടതുകൈയിലെ പെരുവിരൽ ചിലർ എഐ സർജറിയിലൂടെ ചേർത്തു എന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ജയരാജൻ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടത്.

27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയ്യിലെ പെരുവിരൽ. ഇപ്പോൾ ചിലർ അക സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങി. - പി. ജയരാജൻ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com